India News

മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തു.

മുംബൈ: മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ വിരൽ ഭാഗം കണ്ടെത്തിയ സംഭവത്തിൽ ഐസ്ക്രീം കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലാഡ് സ്വദേശിനി ഓണ്‍ലൈനായി ഓർഡർ ചെയ്ത കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിയിൽ പൊലീസ് പരിശോധന നടത്തും. വിരലിന്‍റെ ഭാഗം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

പായ്ക്കറ്റ് തുറന്നപ്പോൾ ഐസ്ക്രീമിൽ വിരലിന്‍റെ ഭാഗം കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പറഞ്ഞു. ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഓണ്‍ലൈനായി ഓർഡർ ചെയ്ത ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത് എന്നതിനാൽ സംഭവത്തിൽ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

Related Posts

Leave a Reply