മസ്കറ്റ്: കപ്പൽ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്.