Entertainment Kerala News

മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവ്.

സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

റിപ്പോര്‍ട്ടിനുള്ളില്‍ സ്‌ഫോടനാത്മകമായ വിവരങ്ങളുണ്ടെന്ന് സൂചനയുണ്ടായിരുന്നു. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ടെന്ന് വിശദീകരിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെയുള്ളവ മറച്ചുവയ്ക്കരുതെന്നും ഉത്തരവ് പൂര്‍ണമായി നടപ്പിലാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും വിവരാവകാശ കമ്മിഷന്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് 2019ലാണ് സര്‍ക്കാരിന് കൈമാറിിയിരുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉള്‍പ്പെടെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ല്‍ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചത്.

Related Posts

Leave a Reply