വെള്ളിയാഴ്ച വൈകിട്ടോടെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മലയാളി യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ.വി അനിലിന്റെയും വിശാന്തിയുടെയും മകള്‍ നിവേദ്യ(24) യാണ് മരിച്ചത്. ബെംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ സുഖമില്ലെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേക്ക് വൈകിട്ടോടെ മടങ്ങിപ്പോയിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടോടെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം നടത്തി.