Kerala News

മലപ്പുറത്ത് നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി.

മലപ്പുറത്ത് നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസം മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ മൂന്ന് വര്ഷം വരെ ജയിലിൽ കിടക്കാവുന്ന ശിക്ഷയും നൽകും. നിലമ്പൂർ പള്ളിപ്പാടം സ്വദേശി ഷൗക്കത് അലി, വേങ്ങര സ്വദേശി അബുൾ ഗഫൂർ, വളാഞ്ചേരി സ്വദേശി സൈദനവി എന്ന് വിളിക്കുന്ന മുല്ലമൊട്ട്, എടക്കര സ്വദേശി സുബിജിത് എന്നിവർക്കെതിരെയാണ് കേസ്. അടിപിടി ഉൾപ്പെടെയുള്ള നിരവധി കഞ്ചാവ് കേസുകളിൽ പ്രകളാണ് നാല് പേരും.

Related Posts

Leave a Reply