മലപ്പുറം: മമ്പാട് ഓടായിക്കലിൽ കുളിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ഒഴുക്കപ്പെട്ട കുട്ടികളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. മമ്പാട് പന്തലിങ്ങൽ മില്ലും പടിയിലുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പന്തലിങ്ങൾ മില്ലും പടി വീട്ടിക്കൽ ഹൗസിൽ സഹോദരന്മാരായ ഹമീദ്, സിദ്ദീഖ് എന്നിവരുടെ മക്കളായ അഫ്ത്താഹ് റഹ്മാൻ(14), റയ്യാൻ (11) എന്നിവരാണ് മരിച്ചത്.
ഓടായിക്കൽ റെഗുലേറ്റർ ബ്രിഡ്ജിന് താഴ്ഭാഗത്താണ് കുട്ടികൾ അപകടത്തിൽപ്പെട്ടത്. അവധി ആഘോഷിക്കാൻ മാതാവിൻറെ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. കുടുംബത്തോടൊപ്പം ആണ് ഇവർ കുളിക്കാനായി പുഴയിലെത്തിയത്.
