മലപ്പുറം: പീഡനത്തിനിടെ പൊലീസിനെ കണ്ടതോടെ കടന്നുകളഞ്ഞ പ്രതി പിടിയിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദാണ് പിടിയിലായത്. കുറ്റിപ്പുറം പൊലീസാണ് പ്രതിയെ പിടികൂടിയത്. കുറ്റിപ്പുറം മറവഞ്ചേരിയിലാണ് സംഭവം. 17 വയസുകാരനാണ് പീഡനത്തിനിരയായത്. ദുരൂഹസാഹചര്യത്തിൽ വാഹനം കണ്ടതിനെ തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.
