Kerala News

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ശെരിവച്ച് ഹൈക്കോടതി.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ നടപടി ശെരിവച്ച് ഹൈക്കോടതി. സഹകരണ റജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് യുഎ ലത്തീഫ് എംഎൽഎയും മലപ്പുറത്തെ 93 സഹകരണ സംഘങ്ങളും നൽകിയ ഹർജിയാണ് സിംഗിൾ ബഞ്ച് തള്ളിയത്.

സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളും കേരള ബാങ്കിൽ ലയിക്കാൻ തീരുമാനിച്ചെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയന തീരുമാനത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നായിരുന്നു പിന്നീട് ലയനം നടത്തിയത്. സഹകരണ സംഘങ്ങൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയ സഹകരണ റജിസ്ട്രാർക്ക് ബാങ്കുകളെ ലയിപ്പിക്കാൻ അനുമതി നൽകുന്നതായിരുന്നു നിയമ ഭേദഗതി.

എന്നാൽ ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്നും, കേന്ദ്ര ബാങ്കിംഗ് റഗുലേഷൻ ആക്ട് ആണ് തങ്ങൾക്ക് ബാധകം എന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ കേന്ദ്ര നിയമം ബാങ്കിംഗിന് മാത്രമാണെന്നും ലയനം അടക്കമുള്ളവയ്ക്ക് ഇത് ബാധകമല്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ.

Related Posts

Leave a Reply