മലപ്പുറം എടപ്പാളിൽ CITUകാർ തൊഴിലാളികളെ അക്രമിച്ചെന്ന് പരാതി. മർദിച്ചത് നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയവരെ. സിഐടിയു കാർക്ക് കൂലി കൊടുക്കാമെന്ന് പറഞ്ഞിട്ടും അംഗീകരിച്ചില്ല.
ആക്രമിക്കാനെത്തിയപ്പോൾ ഭയന്നോടിയ സിഐടിയു തൊഴിലാളികൾക്ക് പരുക്ക്. രണ്ടു കാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാൻ ചികിത്സയിൽ. അഞ്ചാംനിലയില്‍നിന്ന് താഴേക്ക് ചാടി രക്ഷപെടുമ്പോഴാണ് അപകടമുണ്ടായത്. മുഴുവന്‍ കൂലിയും നല്‍കാന്‍ ശ്രമിച്ചെങ്കിലും അംഗീകരിച്ചില്ലെന്ന് കരാറുകാരനും കെട്ടിട ഉടമയും പറയുന്നു.
രാത്രി ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് തൊഴിലാളികൾ സ്വയം ഇറക്കിയത്. വിവരം അറിഞ്ഞെത്തിയ സിഐടിയുക്കാർ കമ്പുകളുമായി ആക്രമിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പരുക്കേറ്റത്.
അഞ്ചാം നിലയിൽ നിന്ന് തൊട്ടടുത്ത കെട്ടിടത്തിന്‍റെ മൂന്നാം നിലയിലേക്ക് ചാടി രക്ഷപ്പെടുമ്പോഴാണ് അപകടമുണ്ടായത്. ഫയാസ് ഷാജഹാൻ തൃശൂർ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
