Kerala News

മരണവീട്ടില്‍ നിന്ന് 45 ഗ്രാം സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി പിടിയില്‍.

മരണവീട്ടില്‍ നിന്ന് 45 ഗ്രാം സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി പിടിയില്‍. കൊല്ലം സ്വദേശിനി റിന്‍സിയാണ് പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 19 തിങ്കളാഴ്ച രാവിലെ പെരുമ്പാവൂരിലെ മരണവീട്ടിലാണ് മോഷണം നടന്നത്. പൗലോസ് എന്നയാളുടെ മാതാവിന്റെ മരണാന്തര ചടങ്ങിനെത്തിയതായിരുന്നു റിന്‍സി. വീട്ടിലുണ്ടായിരുന്ന 90കുവൈത്ത് ദിനാറും 45 ഗ്രാം സ്വര്‍ണവും യുവതി തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. സാധനങ്ങള്‍ കൈക്കലാക്കി ഉടനടി തന്നെ യുവതി മരണവീട്ടില്‍ നിന്ന് പോയി.

പിന്നീടാണ് വീട്ടുകാര്‍ മോഷണ വിവരം മനസിലാക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് മോഷണം നടത്തിയത് റിന്‍സിയാണെന്ന് പൊലീസ് കണ്ടെത്തിയത്. എറണാകുളത്ത് നിന്നാണ് ഇവര്‍ അറസ്റ്റിലായത്. മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. റിന്‍സിയെ പെരുമ്പാവൂര്‍ പൊലീസ് റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply