Kerala News

മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ പാഞ്ഞ് കയറി ഒരാൾക്ക് പരുക്ക്

മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ പാഞ്ഞ് കയറി ഒരാൾക്ക് പരുക്ക്. ഇൻഫോ പാക്ക് ജീനനക്കാരൻ രാകേഷിനാണ് പരിക്കേറ്റത്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 7.30 ‌ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ രാകേഷ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ

ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്. എസ്ഐ പൂർണമായി മദ്യ ലഹരിയിലായിരുന്നെന്ന് അപകട സ്ഥലത്തെത്തിയവർ പറയുന്നു. എസ്ഐക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇൻ‌ഫോപാർക്ക് പൊലീസ് സംഭവ സ്ഥലത്തെത്തി എസ്ഐയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.

 

Related Posts

Leave a Reply