Kerala News

മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം കുത്തി; മലപ്പുറത്ത് 2പേർ ആശുപത്രിയിൽ

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ രണ്ടു പേർക്ക് കുത്തേറ്റു. മരുതത്ത് സ്വദേശി മുനീർ, തമിഴ്നാട് സ്വദേശി ബാബു എന്നിവർക്കാണ് കുത്തേറ്റത്. ബീവറേജ് ഔട്ലെറ്റിന് മുമ്പിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും മദ്യക്കുപ്പി ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Related Posts

Leave a Reply