Entertainment Kerala News Uncategorized

മഞ്ഞുമ്മൽ ബോയ്സ് ഓ ടി ടി യിലും ഹോട്ട്സ്റ്റാറിലും സ്ട്രീമിംഗ് തുടങ്ങി.

സമീപകാല മലയാള സിനിമകളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ അധികരിച്ച് സംവിധായകൻ ചിദംബരം ഒരുക്കിയ ചിത്രം മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രത്തെ മാറ്റിയെഴുതിയിരുന്നു..
2024 ഫെബ്രുവരി 22ന് തിയേറ്റർലെത്തിയ ചിത്രം 74 ആം ദിവസമാണ്
OTT ഫ്ലാറ്റ്ഫോമിൽ
എത്തുന്നത്

നിലവിൽ ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ ഈ സർവൈവൽ ത്രില്ലർ ചിത്രം.
എന്നാൽ ഈ ചിത്രത്തിന്റെ O T T റിലീസുകൾ സംബന്ധിച്ചുള്ള ചർച്ചകൾ നേരത്തെ സജീവമായിരുന്നു. കേരളത്തിന് പുറമേ തമിഴ്നാട്ടിലും വലിയ സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ഈചിത്രം നേടിയത്.
മറ്റു സിനിമകളെ അപേക്ഷിച്ച് ഡബ്ബിങ് ഇല്ലാതെ തമിഴ്നാട്ടിൽ മാത്രം 50 കോടിയിലധികം തിയേറ്റർ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് മഞ്ഞിൽ ബോയ്സ്..
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ഇന്ന് പുലർച്ചെ ചിത്രം OTTറിലീസ് ചെയ്തത്.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട,മലയാളം
ഭാഷകളിൽ ചിത്രം ഹോട്ട് സ്റ്റാറിൽ ലഭ്യമാകും. ജാൻ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഈ ചിത്രം
2006 യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയിട്ടുള്ള താണ് റിലീസിന് മുൻപേ എത്തിയ ട്രെയിലറിലൂടെ യാണ് ഇതൊരു സർവൈവൽ ത്രില്ലർ ആണെന്നും യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണെന്ന് പ്രേക്ഷകർ അറിയുന്നത്. ആദ്യദിനം തന്നെ മൂന്ന് കോടിക്ക് മുകളിലാണ് കളക്ഷൻ വാരിക്കൂട്ടിയത്.
എറണാകുളത്തെ മഞ്ഞുമ്മൽ നിന്നും കൊടൈക്കനാൽ യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥയാണ് മഞ്ഞുമ്മൽ ബോയ്സിൽ
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്,ജിൻപോൾ ലാൽ, ഗണപതി ചന്തു സലിംകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സംവിധായകൻ ഖാലിദ് റഹ്മാനും ഈ ചിത്രത്തിൽ പ്രധാന വിഷയത്തിൽ എത്തുന്നു

Related Posts

Leave a Reply