Kerala News

മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്‌ഞാനൻ പ്രീ- യൂണിവേഴ്‌സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. ശനിയാഴ്‌ച സഹപാഠികൾക്കൊപ്പമാണ് ഇവർ ബീച്ചിലേക്ക് എത്തിയത്.

ബീച്ചിൻ്റെ മറ്റൊരു ഭാഗമായ അലിമാക്കല്ലിൽ എത്തിയപ്പോൾ യശ്വിത്തും യുവരാജും പാറക്കെട്ടുകൾക്ക് ഇടയിലൂടെ കടൽ വെള്ളത്തിലേക്ക് ഇറങ്ങുകയും തിരമാലയിൽ പെട്ട് കടലിലേക്ക് വീഴുകയുമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സഹപാഠികൾ സമീപത്തെ ഷെഡിൽ നിന്ന് ട്യൂബ് ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഇന്നലെയാണ്‌ ( ഞായറാഴ്ച്ച ) ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related Posts

Leave a Reply