തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ ഭാരതീയ ശിവസേനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശോത്സവ ‘മഹാമഹം’ 2023 സെപ്റ്റംബർ 8 മുതൽ ഒക്ടോബർ 7 വരെ.10 ദിവസം നടക്കുന്ന ഗണേശോത്സവവും ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ചു [തമ്പാനൂർ, വേങ്കവിള, നെടുമങ്ങാട്, പഴകുറ്റി, ബ്ലോക്ക് ഓഫീസിൽ ] ഒക്ടോബർ ഏഴിന് ശംഖുമുഖം കടപ്പുറത്ത് വിഗ്രഹം നിമഞ്ജനം ചെയ്യുന്നു. വിഗ്രഹ പ്രതിഷ്ഠ നടത്തുന്ന സെപ്റ്റംബർ 28 വൈകുന്നേരം 4 മണിക്ക് നെടുമങ്ങാട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. അന്നേദിവസം സാംസ്കാരിക സമ്മേളനത്തിൽ വികലാംഗരായ രണ്ടുപേർക്കും വീൽചെയർ വിതരണം ചെയ്യുകയും , നിർധനരായ അഞ്ച് പേർക്ക് ചികിത്സാ സഹായവും, നിർധനരായ 100 പേർക്ക് അരി വിതരണവും നടത്തുന്നു കാരുണ്യ പ്രവർത്തനം തൻറെ ജീവിത വഴി എന്ന് കണ്ട് മറ്റുള്ളവരെ സഹായിക്കുന്ന കാരുണ്യ പ്രവർത്തകർ ജനം വോട്ട് നൽകി വിജയിപ്പിച്ച്, അതിൽ തന്റെ വാർഡിലെ ജനങ്ങൾക്ക് വേണ്ടി നന്ദി സൂചകമായി ജനങ്ങൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന വാർഡ് മെമ്പർ എന്നിവരെ ആദരിക്കുന്നു. ഏറ്റവും നല്ല ഷോർട്ട് ഫിലിമിനെയും അതിൻറെ സംവിധായകനെയും അഭിനേതാക്കളെയും ആദരിക്കുന്നു. ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഒക്ടോബർ 6 ന് അന്നദാനം നടത്തുന്നു. ചടങ്ങിൽ അനിൽ ദാമോദരൻ (സംസ്ഥാന പ്രസിഡൻറ് ), ചെല്ലാങ്കോട് സുരാജ് (ജില്ലാ പ്രസിഡൻറ് ), രമേശൻ കണ്ണാരംകോട് (ജില്ലാ സെക്രട്ടറി), പുഷ്പരാജൻ താന്നിമൂട് (സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർ പങ്കെടുത്തു
