Kerala News

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു.

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 15 വയസുകാരന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ചെറുതുരുത്തി പടിഞ്ഞാറെ തോപ്പിൽ സുന്ദരൻ മകൻ ആര്യനെയാണ് കാണാതായത്. ചെറുതുരുത്തി റെയിൽവേ പാളത്തിന് സമീപമുള്ള ഏർല കടവിൽ സഹോദരനടക്കം അഞ്ചുപേർ കുളിക്കുന്നതിനിടെയാണ് ആര്യൻ ഒഴുക്കിൽപ്പെട്ടത്.

ചെറുതുരുത്തി പോലീസും ഷോർണൂർ ഫയർഫോഴ്സ് സംഘവും തിരച്ചിൽ നടത്തിയിരുന്നെങ്കിലും ആര്യനെ കണ്ടെത്താനായിരുന്നില്ല. തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടരും.

Related Posts

Leave a Reply