India News

ഭര്‍ത്താവിനെ തലയ്ക്ക് അടിച്ച കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍

ബംഗളൂരു: ഭര്‍ത്താവിനെ തലയ്ക്ക് അടിച്ച കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ബംഗളൂരു എച്ച്എസ്ആര്‍ ലേ ഔട്ട് മേഖലയില്‍ താമസിക്കുന്ന നന്ദിനി, കാമുകന്‍ നിതീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. 30കാരന്‍ വെങ്കട്ട് നായ്ക്കിനെയാണ് ഇരുവരും ചേര്‍ന്ന് കൊന്നത്. 

പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്‍പതാം തീയതി വെങ്കട്ട് നായിക്ക് വീടിന് പുറത്ത് പോയ സമയത്ത് നന്ദിനി നിതീഷിനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി. പെട്ടെന്ന് തിരിച്ചുവന്ന വെങ്കട്ട്, നന്ദിനിക്കൊപ്പം നിതീഷിനെ കണ്ടതോടെ പ്രകോപിതനായി. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നന്ദിനി ഭര്‍ത്താവിന്റെ തലയില്‍ കല്ല് കൊണ്ട് അടിച്ചു. ചോര വാർന്ന് വെങ്കട്ട് നിലത്ത് വീണതിന് പിന്നാലെ നിതീഷും കല്ല് കൊണ്ട് തലയ്ക്ക് അടിച്ച് മരണം ഉറപ്പിച്ചു. തുടര്‍ന്ന് മൃതദേഹം ടെയ്‌ലെറ്റില്‍ കൊണ്ട് പോയിവച്ചു. ഒരു മണിക്കൂറിന് ശേഷം നന്ദിനി പൊലീസിനെ വിളിച്ച് ഭര്‍ത്താവ് ടെയ്‌ലെറ്റില്‍ തെന്നി വീണ് തല കല്ലിലിടിച്ച് മരണപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.. 

തലക്കേറ്റ അടിയിലാണ് വെങ്കട്ട് മരിച്ചതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലിനെ തുടര്‍ന്ന് നന്ദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ നന്ദിനി കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെറുപ്പം മുതല്‍ നന്ദിനിയും നിതീഷ് കുമാറും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും വിവാഹ ശേഷവും ഇരുവരും തമ്മില്‍ ബന്ധം തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശ് സ്വദേശിയായ നിതീഷ് കുമാര്‍ നന്ദിനിയെ കാണാന്‍ ബംഗളൂരുവില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് വെങ്കട്ടിന് സൂചന ലഭിച്ചിരുന്നുവെന്നും ബംഗളൂരു പൊലീസ് അറിയിച്ചു.

Related Posts

Leave a Reply