
തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം മുതൽ ശ്രദ്ധേയമായ മണ്ഡലമാണ് തൃശ്ശൂർ. മണ്ഡലത്തിൽ തനിക്ക് വേണ്ടി ആദ്യമായി കുടുംബത്തോടൊപ്പം വോട്ട് ചെയ്യാൻ എത്തിയതിൽ സന്തോഷം പങ്കുവെക്കുകയായിരുന്നു ഇടതു സ്ഥാനാർത്ഥി വിഎസ് സുനിൽകുമാർ.
തൃശ്ശൂർ മുറ്റിച്ചൂർ എ എൽ പി സ്കൂളിലെ 29-ആം നമ്പർ ബൂത്തിൽ കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തതിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുനിൽകുമാർ.

ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്നും പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്ന ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വോട്ടർമാരെ ചെറുതാക്കി കാണലാണെന്നും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്ന് പണത്തിന്റെ സ്രോതസ്സിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും സുനിൽകുമാർ പറഞ്ഞു
ഇത്തരക്കാർക്കുള്ള മറുപടി തൃശൂർ ഇന്ന് നൽകുമെന്നും എൽഡിഎഫ് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സുനിൽകുമാർ തികഞ്ഞ ആത്മവിശ്വാസത്തോടെ പറഞ്ഞു…