Kerala News

ബിജെപി കൗൺസിലർ സൗമ്യ സന്തോഷിനെതിരെ കൈക്കൂലി ആരോപണം

പത്തനംതിട്ട പന്തളം ബിജെപി കൗൺസിലർക്കെതിരെ കൈക്കൂലി ആരോപണം. ബിജെപി കൗൺസിലർ സൗമ്യ സന്തോഷ് പട്ടികജാതി കുടുംബത്തിന്റെ പക്കൽ നിന്ന് 35000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭവന പദ്ധതിക്കായി സ്ഥലം വാങ്ങിയതിന്റെ പേരിൽ പണം കൈപ്പറ്റി എന്നാണ് ആരോപണം. കോൺഗ്രസ് കൗൺസിലർ കെ.ആർ വിജയകുമാറാണ് സൗമ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

എന്നാൽ വനിതാ കൗൺസിലർ സൗമ്യ സന്തോഷ് ആരോപണം നിഷേധിച്ചു. വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസും , സിപിഐഎമ്മും.

Related Posts

Leave a Reply