India News

ബിജെപിയ്ക്കുമേൽ ആർഎസ്എസ് നിയന്ത്രണം പഴയപടി ശകതമായേക്കും

ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെ ബിജെപിക്ക് മേൽ ആർഎസ്എസ് നിയന്ത്രണം പഴയ പടി ശക്തമായേക്കും. ആർഎസ്എസിന്റെ സഹായം വേണ്ടാത്ത അത്രയും ബിജെപി കരുത്തരായെന്ന് ജെപി നദ്ദ അവകാശപ്പെട്ട തെരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് തിരിച്ചടിയേറ്റത്. മോദിയെ മാത്രം ഉയർത്തിക്കാണിച്ച് നടത്തിയ പ്രചാരണമാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ.

മോദി പാർട്ടിയിൽ കരുത്തു കൂട്ടിയതിനൊപ്പമാണ് ആർഎസ്എസുമായുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയത്. ബന്ധം മോശമാണെന്ന സൂചന പലവട്ടം വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതായിരുന്നു പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെ പ്രസ്താവന. തുടക്കകാലത്ത് ബിജെപിക്ക് ആർഎസ്എസിന്ർറെ സഹായം വേണ്ടി വന്നെന്നും എന്നാലിപ്പോൾ ബിജെപി കരുത്ത് നേടിയെന്നുമാണ് നദ്ദ പറഞ്ഞത്. പ്രസ്താവന കടുത്ത അതൃപ്തിയുണ്ടാക്കിയെങ്കിലും വിവാദമാക്കാൻ ആർഎസ്എസ് നേതൃത്വം തുനിഞ്ഞില്ല. മൂന്ന് വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാനാണ് ആർഎസ്എസ് ആഗ്രഹിച്ചത്. ഒന്ന് മോദിയുടെ വ്യക്തി പ്രഭാവവും സർക്കാർ നേട്ടങ്ങളും. രണ്ട് രാജ്യ സുരക്ഷ. മൂന്ന് രാജ്യത്തിന്ർറെ പൈതൃകങ്ങളും സംസ്കാരങ്ങളും പുനസ്ഥാപിക്കുന്ന നടപടികൾ.

എന്നാൽ മോദിയെ മാത്രം ചൂണ്ടിക്കാട്ടി ബിജെപി വോട്ട് ചോദിച്ചെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. പാർട്ടിക്കും മുകളിൽ മോദിയെന്ന വ്യക്തിയെ പ്രതിഷ്ഠിക്കുന്ന രീതി ആർഎസ്എസിന്ർറെ ആശയത്തോട് ഒത്ത് പോവാത്തതാണ്. ബിജെപിയുടെ തെറ്റായ നയങ്ങൾ വിശദീകരിക്കാൻ ജനങ്ങൾക്കിടയിൽ ആർഎസ്എസ് പ്രവർത്തകർക്ക് ബുദ്ധിമുട്ടി. വിവിധ പാർട്ടിയിൽ നിന്ന് ചാക്കിട്ട് പിടിച്ച് കൊണ്ടുവന്നവരെല്ലാം ഹിന്ദുത്വ ആശയത്തിന്ർറെ വക്താക്കളല്ല. എല്ലാവരും ഹിമന്ദ ബിശ്വ ശർമയുമല്ല. അഴിമതിക്കെതിരാണ് ആർഎസ്എസ് നയം. എന്നാൽ അഴിമതിക്കാരെ പാർട്ടിയിലെടുത്ത് വെളുപ്പിക്കുന്ന നയവും ആർഎസ്എസിന്ർറെ അപ്രീതിക്ക് കാരണമാണ്. ചുരുക്കത്തിൽ ആർഎസ്എസിന്ർറെ അമർഷത്തിനിടെ ബിജെപിക്കുണ്ടായ തിരിച്ചടി പഴയ ചിട്ടകളിലേക്ക് പാർട്ടിയെ മടക്കിക്കൊണ്ടുപോവാൻ ഉതകുന്നതാണ്.

Related Posts

Leave a Reply