India News

ബാർബർ ഷോപ്പിൽ എത്തിയ ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്നതിനിടെ കൈകളിലേക്ക് തുപ്പുന്ന വീഡിയോ; കടയുടമ അറസ്റ്റിൽ.

കാൺപൂർ: ബാർബർ ഷോപ്പിൽ എത്തിയ ഉപഭോക്താവിന്റെ മുഖം മസാജ് ചെയ്യുന്നതിനിടെ കൈകളിലേക്ക് തുപ്പുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടയുടമ അറസ്റ്റിൽ. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ബാർബർ കനൂജ് സ്വദേശി യൂസഫ് കണ്ണുകൾ അടച്ചിരിക്കുന്ന ഒരു ഉപഭോക്താവിൻ്റെ മുഖത്ത്‌ ക്രീം പുരട്ടുന്നുണ്ട്. അതിനിടെ ഒന്നിലേറെ തവണ തന്റെ കൈയിൽ തുപ്പുന്ന യൂസഫ് അതും ഉപഭോക്താവിന്റെ മുഖത്ത്‌ മസാജ് ചെയ്യുന്നത് കാണാം. ഇതിനിടെ ഇയാൾ ക്യാമറയിലേക്ക് നോക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ഇതൊന്നും അറിയാതെ കണ്ണ് തുറക്കുന്ന ഉപഭോക്താവ് ചിരിക്കുന്നുമുണ്ട്. വീഡിയോ യൂസഫ് തന്നെയാണ് ചിത്രീകരിച്ചത്.

രണ്ടാഴ്ച് മുമ്പാണ് സംഭവം നടന്നതെങ്കിലും വീഡിയോ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്. ഇതിനിടെ ഇയാളുടെ ബാർബർ ഷോപ്പ് അനിധികൃത കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കാണിച്ച് അധികൃതർ ഇടിച്ചുനിരത്തി. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ജൂണിൽ ലഖ്‌നൗവിലെ ഒരു സലൂണിൽ വെച്ച് ഉപഭോക്താവിൻ്റെ മുഖത്ത് തുപ്പുന്നത് സിസിടിവിയിൽ പതിഞ്ഞതിനെത്തുടർന്ന് ബാർബർ അറസ്റ്റിലായിരുന്നു.

Related Posts

Leave a Reply