Kerala News Top News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട്,

തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യറോഡ് ഷോ ഇന്ന് പാലക്കാട്, എന്‍ഡിഎ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാനാണ് മോദി പാലക്കാടെത്തുന്നത്,മലപ്പുറം,പൊന്നാനി സ്ഥാനാര്‍ത്ഥികളും മോദിക്കൊപ്പം റോഡ് ഷോയില്‍ അണിനിരക്കും.  രാവിലെ 9.30ന് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് മേഴ്‌സി കോളേജ് മൈതാനത്തെത്തുന്ന മോദി റോഡ് മാര്‍ഗ്ഗം അഞ്ചുവിളക്കിലെത്തി അവിടെ നിന്നാണ് റോഡ് ഷോയില്‍ പങ്കെടുക്കുക.ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒന്നരകിലോമീറ്റര്‍ റോഡ് ഷോയില്‍ മോദി പങ്കെടുക്കും.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എസ്പിജിയുടെ അടക്കം സുരക്ഷയാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.റോഡ് ഷോ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി സേലത്തേക്ക് മടങ്ങും.

Related Posts

Leave a Reply