Kerala News

പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയില്ലെങ്കിൽ ഇരയേയും കുടുംബത്തേയും കൊല്ലുമെന്ന് സഹോദരന്റെ ഭിഷണി. 

കാസർകോട്: പോക്സോ കേസിൽ പ്രതിക്ക് അനുകൂലമായി മൊഴി മാറ്റിയില്ലെങ്കിൽ ഇരയേയും കുടുംബത്തേയും കൊല്ലുമെന്ന് സഹോദരൻ്റെ ഭിഷണി. പോക്സോ കേസിലെ പ്രതി കിരൺ രാജിന്റെ സഹോദരൻ വരുൺ രാജിനെ കാസർകോട് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. 2018ൽ രജിസ്റ്റർ ചെയ്ത കേസിൻ്റെ വിചാരണ ഘട്ടത്തിലാണ് ഭീഷണി.

കാസർകോട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഇന്നലെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഇരയുടെ വെളിപ്പെടുത്തൽ. തുടർന്ന് പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുൺ രാജിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

രാത്രിയോടെ വരുൺ രാജിന്റെ വീട് പൊലീസ് വളഞ്ഞെങ്കിലും പ്രതിയെ കണ്ടെത്തിയില്ല. ഇന്ന് പുലർച്ചെ മംഗലാപുരം വഴി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കുമ്പളയിൽ വച്ച് വരുൺ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ വരുണിനെതിരെ കാപ്പ പ്രകാരമുള്ള വകുപ്പുകളും ചേർക്കാനാണ് നീക്കം. പോക്സോ കേസിലെ പ്രതി കിരൺ രാജ് കാപ്പാക്കേസിൽ നിലവിൽ ജയിലാണ്.

Related Posts

Leave a Reply