Kerala News

പൊതുജനത്തിന് തീരാ തലവേദനയായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

കോഴിക്കോട്:  പൊതുജനത്തിന് തീരാ തലവേദനയായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. പാറേക്കാട്ടില്‍ ബഷീറിന്റെ മകന്‍ റംഷാദിനെ(36)തിരെയാണ്  പൊലീസ് നടപടി സ്വീകരിച്ചത്. കൂരാച്ചുണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി   കേസുകളില്‍ പ്രതിയായ റംഷാദ് ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. 

പൊതുജനങ്ങളുടെ സ്വത്തിനും ജീവനും നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി തോംസണ്‍ ജോസ് ഐ.പി.എസ്സിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കുന്നതിന് ആറുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

Related Posts

Leave a Reply