India News

പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് പൂജയോട് വഴക്കിട്ടിരുന്നു. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ഭർത്താവ് കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് യുവതി ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനില്‍കുമാറി(35)നെ പൊലീസ് അറസ്റ്റുചെയ്തു. 

ബെംഗളൂരുവിലെ പെയിന്റ് ഫാക്ടറിയില്‍ ജീവനക്കാരാണ് ഇരുവരും. മച്ചൊഹള്ളിയിലായിരുന്നു ദമ്പതിമാർ താമസിച്ച് വന്നിരുന്നത്. ഇവർക്ക് രണ്ടുമക്കളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഭർത്താവ് അനില്‍കുമാര്‍ ഒരു മുട്ട അധികം വേണമെന്ന് പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. താനാണ് കുടുംബനാഥനെന്നും, അതിനാല്‍ ഒരു മുട്ട അധികം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഭക്ഷണത്തിന് രുചിയില്ലെന്നും ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി അനില്‍കുമാര്‍ പൂജയെ വഴക്കുപറയുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് പൂജ ഇവർ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്.  അനില്‍കുമാറും കുട്ടികളും ഉറങ്ങിക്കിടക്കവേയാണ് പൂജ ആത്മഹത്യ ചെയ്തത്. പൂജയും അനില്‍കുമാറും തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നെന്ന് അയല്‍ക്കാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദമ്പതിമാർ നിസ്സാര കാരണങ്ങള്‍ക്ക് വഴക്കിടുന്നത് പതിവായിരുന്നെന്നും  അയൽവാസികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Hardboiled eggs on a plate

Related Posts

Leave a Reply