പി എൻ പണിക്കർ 78 മത് ഗ്രന്ഥശാല ദിന ദേശീയ സെമിനാർ 2023 സെപ്റ്റംബർ പതിനാലാം തീയതി വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മസ്കറ്റിൽ ഹോട്ടൽ വച്ച്. 1945 സെപ്റ്റംബർ 14ന് പി എൻ പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാല പ്രതിനിധികളെ വിളിച്ചു കൂട്ടി തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന് രൂപം നൽകി.കേരള സർക്കാർ ഈ ദിനം അനുസ്മരിച്ചുകൊണ്ട് എല്ലാവർഷവും സെപ്റ്റംബർ 14 തീയതി ഗ്രന്ഥശാല ദിനമായി ആചരിക്കുന്നു..പി എൻ പണിക്കർ എന്ന സ്കൂൾ അധ്യാപകന്റെ ത്യാഗപൂർണ്ണവും കഠിനാധ്വാനവും കൊണ്ട് തിരുവിതാംകൂർ ഗ്രന്ഥശാല സംഘം തിരുകൊച്ചി ഗ്രന്ഥശാല സംഘമായും 1956-ൽ കേരള ഗ്രന്ഥശാല സംഘമായും രൂപാന്തരപ്പെട്ടു. ഇന്നത് സർക്കാർ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലായി മാറി .
1867 ഗ്രാമീണ ഗ്രന്ഥശാലകൾ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും പി എൻ പണിക്കർ യുവാക്കളുടെ ചേതന ഉൾക്കൊണ്ടുകൊണ്ട് ജനാധിപത്യ വ്യവസ്ഥയിൽ സ്ഥാപിച്ചു… പിൽക്കാലത്ത് ഇവ ഗ്രാമീണ സർവകലാശാലകളായി ആഗോള വിഖ്യാതമായ സമ്പൂർണ്ണ സാക്ഷരതയ്ക്ക് ഗ്രന്ഥശാലകൾ തുടക്കം കുറിച്ചു.. വൈജ്ഞാനിക സമ്പത്ത് ഘടനയുടെ കാലഘട്ടത്തിൽ ഗ്രന്ഥശാലകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുവാൻ ശ്രമിച്ചുവരികയാണ്.. ഈ പശ്ചാത്തലത്തിൽ പി എൻ പണിക്കർ ഫൗണ്ടേഷൻ Transformation Fo Lobrarics as knowledge Hubs എന്ന വിഷയത്തിൽ 2023 സെപ്റ്റംബർ 14ന് ഗ്രന്ഥശാല ദിനത്തിൽ സംഘടിപ്പിക്കുന്നു. ദേശീയ സെമിനാറിൽ രാജ്യത്തെ പ്രമുഖരായ ഗ്രന്ഥശാല വിദഗ്ധർ പങ്കെടുക്കുന്ന ഈ സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പന്നിൻ രവീന്ദ്രൻ… ആഗോള ലൈബ്രറി വിദഗ്ധൻ ഡോ: ഷഡ് രാക്… കൺട്രി ഡയറക്ടർ റീഡ് ഇന്ത്യ. ഡോ: ഗീതമൽഹോത്ര. മുൻ കേന്ദ്രമന്ത്രി ശ്രീ ഒ. രാജഗോപാൽ. കേരള നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ പാലോട് രവി… മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
