Kerala News

പാർട്ടി വേദികളിൽ സ്ത്രീ പങ്കാളിത്തം കൂട്ടാൻ മുസ്ലീം ലീഗ്; പ്രസംഗ പരിശീലനം നൽകി പ്രചാരണത്തിനിറക്കും

പാർട്ടിവേദികളിൽ സ്ത്രീ സാന്നിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാൻ പുതിയ നീക്കവുമായി മുസ്ലിം ലീഗ്. പൊതുപ്രവർത്തനത്തിൽ താത്പര്യമുള്ള വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനം നൽകി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കും. വനിതാ ലീഗിന്റെ നേതൃത്വ ത്തിലാകും പദ്ധതി നടപ്പിലാക്കുക.

ഒരു നിയോജക മണ്ഡലത്തില്‍ നിന്നും 15 വനിതകളെ വീതമാണ് തെരഞ്ഞെടുക്കുക. വനിതാ ലീഗ് നേതാക്കള്‍ ഇവരെ കണ്ടെത്തി പട്ടിക തയാറാക്കും. പിന്നീട് ഈ വനിതകളുടെ വിപുലമായ കൂട്ടായ്മ സംഘടിപ്പിക്കാനാണ് തീരുമാനം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ മുസ്ലീം ലീഗ് തീരുമാനിച്ചിട്ടുണ്ട്. കുടുംബയോഗങ്ങളിലെ മുഖ്യ ചുമതലക്കാരായി ഈ വനിതകളെ നിയോഗിക്കാനാണ് പാര്‍ട്ടിയുടെ ആലോചന.

ഉയര്‍ന്ന വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിലിരിക്കുന്ന വനിതകളില്‍ കഴിവുള്ളവരെ കണ്ടെത്തി ലീഗ് വേദികളിലേക്കിറക്കാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി അംഗങ്ങളല്ലാത്ത മിടുക്കരായ വനിതകളെ കണ്ടെത്തി പരിശീലനം നല്‍കും. പ്രാസംഗികരായും ഇവര്‍ ലീഗ് വേദികളില്‍ തിളങ്ങും.

Related Posts

Leave a Reply