പാലക്കാട് : പാലക്കാട് മങ്കരയിൽ പെയിൻ്റിംഗ് തൊഴിലാളിക്ക് നേരെ പൊലീസുകാരന്റെ ക്രൂരമർദ്ദനം. മങ്കര കുനിയംപ്പാടം സ്വദേശി ഹംസ(38) ക്ക് നേരെയാണ് മർദ്ദനം നടന്നത്. ജോലിക്ക് ശേഷം മങ്കര വെള്ളറോഡുള്ള സ്ഥാപനത്തിൽ ഇരിക്കുമ്പോളാണ് മങ്കര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ അജീഷ് മർദ്ദിക്കുകയായിരുന്നുവെന്നാണ് ഹംസ പറയുന്നത്. മർദ്ദനത്തിനിടെ സാരമായി പരിക്കേറ്റ ഹംസയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഉദ്യോഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഹംസ മങ്കര പൊലീസിൽ പരാതി നൽകി.