Kerala News

പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോ​ഗസ്ഥർ തമ്മിൽ കത്തിക്കുത്ത്.

പാലക്കാട്: പാലക്കാട് ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് ഉദ്യോ​ഗസ്ഥർ തമ്മിൽ കത്തിക്കുത്ത്. വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നുണ്ടായ തർക്കങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. രണ്ടു പേർക്കെതിരെയും കേസ് എടുക്കുമെന്ന് സൗത്ത് പൊലീസ് വ്യക്തമാക്കി.  രണ്ട് പേരെയും സസ്പെൻഡ് ചെയ്തതായി പാലക്കാട് എസ് പി അറിയിച്ചു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും എസ് പി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ്പി വിശദമാക്കി. അതേ സമയം, കത്തിക്കുത്തല്ല കയ്യാങ്കളിയാണ് ഉണ്ടായതെന്നാണ് എസ്പിയുടെ വിശദീകരണം. പാലക്കാട് എസ്പി ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടാവുക.

Related Posts

Leave a Reply