Kerala News

പാലക്കാട് കുഴൽമന്ദം; പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു.

പലിശ സംഘത്തിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. പാലക്കാട് കുഴൽമന്ദം നടുത്തറ വീട്ടിൽ കെ.മനോജ് (39) ആണ് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ മരിച്ചത്. ഈമാസം ഒൻപതിന് കുളവൻമുക്കിലെ സാമ്പത്തിക ഇടപാടുകാർ മനോജിന് നൽകിയ പണം തിരിച്ച് കിട്ടാൻ വൈകുന്നതിനെച്ചൊല്ലി തർ‌ക്കത്തിലേർപ്പെടുകയും മർദിക്കുകയും ആയിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.

ആക്രമണമുണ്ടായ ദിവസം വൈകിട്ട് അവശനിലയിൽ സഹോദരി താമസിക്കുന്ന കൊടുവായൂരിലെ വാടക വീട്ടിലേക്ക് മനോജ് എത്തി. ആരോഗ്യ സ്ഥിതി മോശമായതിന് പിന്നാലെ മനോജിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് മരണം സംഭവിക്കുകയും ചെയ്തു. മരണ കാരണമായേക്കുന്ന നിരവധി പരുക്കുകൾ മനോജിൻ്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പരിചരിച്ച ഡോക്ടർമാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Related Posts

Leave a Reply