Kerala News

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിലെ ഇരുമ്പ് കമ്പിയിൽ കെട്ടിത്തൂങ്ങാൻ യുവാവിന്റെ ശ്രമം

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോമിലെ ഇരുമ്പ് കമ്പിയിൽ കെട്ടിത്തൂങ്ങാൻ യുവാവിൻ്റെ ശ്രമം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോട് ചേർന്നുള്ള കമ്പിയിലാണ് മുണ്ട് മുറുക്കി യുവാവ് കഴുത്തിൽ കുരുക്കിട്ടത്. ആർപിഎഫും അഗ്നിശമനസേനയും ചേർന്ന് കുരുക്കഴിച്ച് യുവാവിനെ താഴെയിറക്കി . പേരും സ്വദേശവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരസ്പര വിരുദ്ധമായാണ് യുവാവ് സംസാരിക്കുന്നതെന്ന് ആർപിഎഫ് വ്യക്തമാക്കി. ആരോഗ്യ പരിശോധനയ്ക്കായി യുവാവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Posts

Leave a Reply