Kerala News

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ ദിവസങ്ങള്‍ക്ക് മുമ്പ്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.

പാലക്കാട്: ആലത്തൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ ദിവസങ്ങള്‍ക്ക് മുമ്പ്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി സ്വദേശി രാജേഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. 

ആലത്തൂര്‍ പൊലീസ് സ്റ്റേഷൻ വളപ്പിലെത്തി ഇക്കഴിഞ്ഞ 24ന് രാജേഷ് സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും മറ്റുള്ളവരും ചേര്‍ന്ന് തീ അണച്ച് രാജേഷിനെ ആലത്തൂര്‍താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

95 ശതമാനത്തോളം പൊള്ളലേറ്റ രാജേഷിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായിതൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചിരിക്കുന്നത്. 

ഇയാളുടെ പേരിൽ വിവാഹിതയായ ഒരു സ്ത്രീയുടെ പരാതി ഉണ്ടായിരുന്നു. ഇത് നേരത്തെ പൊലീസ് ഒത്തുതീർപ്പാക്കിയതാണ്. എന്നാല്‍ കേസിന്‍റെ തുടർച്ചയായി തന്നെയാണ് ആത്മഹത്യാശ്രമം നടന്നതെന്നാണ് നിഗമനം.

Related Posts

Leave a Reply