India News

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും.

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഊര്‍ജ്ജ പദ്ധതി സ്വന്തമാക്കാന്‍ അദാനി ഇന്ത്യന്‍ ഉദ്യാഗസ്ഥര്‍ക്ക് കോഴ നല്‍കി എന്നതില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കും. രാവിലെ പത്തുമണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്.

സിപിഐഎം ജനറല്‍ സെക്രട്ടറി സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും ലോക്‌സഭാ നടപടികള്‍ ഇന്ന് ആരംഭിക്കുക. യെച്ചൂരിക്ക് അനുശോചനം രേഖപ്പെടുത്തി രാജ്യസഭ ഇന്ന് പിരിയും.

വഖഫ് ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. വഖഫ് ബില്‍ നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെയാണ്. ജെപിസിയുടെ കാലാവധി നീട്ടണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും ഈ സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

Related Posts

Leave a Reply