Kerala News

പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍.

പത്തനംതിട്ട: പത്തനംതിട്ടയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. പത്തനംതിട്ട പെരുമ്പെട്ടി ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ്(90), ഖുല്‍സു ബീവി (85) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി വീട് അടച്ചിട്ട നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പെരുമ്പട്ടി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Posts

Leave a Reply