India News

നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

നീറ്റ് പിജി പരീക്ഷ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനാണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. പരീക്ഷയ്ക്ക് 12 മണിക്കൂർ മുൻപ് ക്രമക്കേടുകൾ ഉണ്ടായിയെന്ന സംശയത്തെ തുടർന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികളും ഇതിനിടെ പുരോഗമിക്കുകയാണ്. ഗുജറാത്ത് മഹാരാഷ്ട്ര അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

അതേസമയം നീറ്റ് വിഷയത്തിലെ പ്രതിഷേധം ഇന്നും സഭകളിൽ തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് ഇന്ത്യ മുന്നണി ഘടകകക്ഷികൾ നൽകും. മറ്റു നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യം തന്നെയാകും ഇന്നും ഉന്നയിക്കുക. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച പൂർത്തിയായ ശേഷം നിർദ്ദേശം പരിഗണിക്കാമെന്ന് ഇന്നലെ രാജ് നാഥ് സിംഗ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. നീറ്റ് അടക്കമുള്ള പരീക്ഷ ചോദ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ആക്ഷേപങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ നന്ദി പ്രമേയം പാസായതിനുശേഷം ഇരുസഭകളിലും പ്രസ്താവന നടത്തുമെന്നാണ് സൂചന.

Related Posts

Leave a Reply