Kerala News

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും.

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും. പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഇ പി ജയരാജനെതിരെ നടപടിവേണമെന്ന് ആവശ്യം ശക്തം. ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുന്നതിൽ സിപിഐക്ക് കടുത്ത അതൃപ്‌തി. പോളിംഗ് ദിനത്തില്‍ വലിയ തോതില്‍ ചർച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയും യോഗത്തില്‍ ഉയരും. ഇപി ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വന്‍ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ പാർട്ടിക്കുളളില്‍ നടപടിയാവശ്യമുയ‍ര്‍ന്നതായാണ് വിവരം.

കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂട്ടിക്കാഴ്ച നടത്തിയെന്ന എല്‍ഡിഎഫ് കണ്‍വീനർ ഇ പി ജയരാജന്റെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് സിപിഐഎം. പോളിംഗ് ദിനത്തിലെ തുറന്ന് പറച്ചില്‍ വഴി പാർട്ടിയെ കടുത്ത വെട്ടിലാക്കിയന്നാണ് ഇപിക്കെതിരായ നേതാക്കളുടെ പൊതു നിലപാട്. മുഖ്യമന്ത്രിയുടെ പരസ്യമായ തള്ളിപ്പറയലിനുമപ്പുറം നടപടി വേണമെന്ന അഭിപ്രായവും പാർട്ടിയില്‍ ശക്തമാണ്. ഇനിയും വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവരുമോ എന്ന ആശങ്കയും സിപിഐഎമ്മിനുണ്ട്.

അതേസമയം ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്-ബിജെപി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറയുന്നു. ഇതിനു ദല്ലാള്‍ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു.

Related Posts

Leave a Reply