Kerala News

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 13 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

നിലയ്ക്കലിൽ ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. ശബരിമല ദർശനം കഴിഞ്ഞ തീർത്ഥാടകരുമായി നിലയ്ക്കൽ നിന്ന് ഇറങ്ങിവന്ന മിനി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ തമിഴ്നാട്ടിൽ നിന്നുള്ള 13 തീർത്ഥാടകർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Related Posts

Leave a Reply