Kerala News

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍ ബിന്ദു

നാലു വർഷ  ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍ ബിന്ദു ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച യൂണിവേഴ്‌സിറ്റി അധികൃതരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഫീസ് പുനപരിശോധിക്കാനും, ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകളില്‍ ഒരു സെമസ്റ്ററിന് 1300 രൂപ മുതല്‍ 1750 രൂപ വരെയാണ് കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ ഫീസ് നിശ്ചയിച്ചത്. പിന്നാലെ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ചു. പ്രതിഷേധം ശക്തമായതോടെ ഫീസ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

എല്ലാ യൂണിവേഴ്‌സിറ്റികളിലെയും വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിന്റിക്കേറ്റ് അംഗങ്ങളുടെ യോഗം ഇന്ന് ചേര്‍ന്നു. ഈ യോഗത്തിലാണ് ഫീസ് കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചത്. പരീക്ഷ നടത്തിപ്പിന് എത്ര രൂപ ചെലവാകുമെന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഒരാഴ്ചയ്ക്കകം യൂണിവേഴ്‌സിറ്റികള്‍ കൈമാറണം. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകളുമായും മന്ത്രി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും ഫീസ് അന്തിമമായി തീരുമാനിക്കുക.

Related Posts

Leave a Reply