Kerala News Top News

നവകേരള സദസിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി

നവകേരള സദസിൽ പങ്കെടുക്കാത്തതിന് കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി.സിപിഐഎം ഭരിക്കുന്ന പടിയൂർ പഞ്ചായത്ത് പെരുമണ്ണ് വാർഡിലാണ് സംഭവം. നവകേരള സദസിന് മുന്നോടിയായി പഞ്ചായത്ത് വിളിച്ചു ചേർത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗത്തിലും ഇവർ പങ്കെടുത്തിരുന്നില്ല, ഇതിനെത്തുടർന്നാണ് നടപടി.

അതേസമയം കോഴിക്കോട് ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കും. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കുക.

വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും. ഇന്നലെയാണ് കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് പര്യടനം തുടങ്ങിയത്. വടകരയിലെ പ്രഭാതയോഗമായിരുന്നു ആദ്യ പരിപാടി.

Related Posts

Leave a Reply