Kerala News

നവകേരളസദസ്: ‘എല്ലാ മന്ത്രിമാരും എല്ലാ മണ്ഡല യോഗങ്ങളിലും പങ്കെടുക്കണം’; മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: നവകേരള സദസിൽ മന്ത്രിമാർക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലെയും യോഗങ്ങളിൽ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മന്ത്രിസഭ 140 മണ്ഡലങ്ങളിലും എത്തുന്ന നവകേരള സദസിൻെറ ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ നിർദ്ദേശം നൽകിയത്. നവകേരള സദസിനിടെ വിവിധ ജില്ലകളിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. നവകേരള സദസിൻെറ ഭാഗമായി ഞായറാഴ്ച കാസർകോട്ടെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവർത്തി ദിവസം ആക്കിയിരുന്നു. ഇതുപോലെയാണ് മന്ത്രിമാരുടെ കാര്യം. 37 ദിവസം നീളുന്ന മണ്ഡല പര്യടനത്തിൽ നിന്ന് മന്ത്രിമാർക്കും അവധിയില്ല. എല്ലാ മന്ത്രിമാരും എല്ലാ മണ്ഡലത്തിലെയും

സദസിൽ മുടങ്ങാതെ പങ്കെടുത്ത് കൊളളണം. ഇതാണ് ഇന്നലെത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഇടയ്ക്ക് മുങ്ങി, മണ്ഡലത്തിലൊന്ന് പോയി വരുന്ന പരിപാടി നടക്കില്ലെന്ന് സാരം. നവകേരള സദസിൻെറ ഒരുക്കങ്ങൾ മന്ത്രിസഭ വിലയിരുത്തി. ജനങ്ങളുമായി സംസാരിക്കുന്ന കാര്യത്തിൽ നവകേരള സദസിന് വിപുലമായ സാധ്യതകളുണ്ട്. ജനപങ്കാളിത്തം കൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നുമാണ് വിലയിരുത്തൽ. പരിപാടിക്കെത്തുന്നവരെ മുഴുവൻ ഉൾക്കൊളളാനാകുന്ന തരത്തിലുളള ക്രമീകരണം വേണമെന്ന് നിർദ്ദേശം നൽകി. ജില്ലകളുടെ ചുമതലയുളള മന്ത്രിമാർ അതാത് ജില്ലകളിലെ ഒരുക്കങ്ങൾക്ക് നേതൃത്വം വഹിക്കും. മന്ത്രിസഭാ യോഗത്തിനുശേഷം നവകേരള സദസിന്റെ ജില്ലകളിലെ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവരുമായും മുഖ്യമന്ത്രി ആശയ വിനിമയം നടത്തി. നാല് സെക്ഷനുകളായാണ് ഈ യോഗം നടന്നത്. ശനിയാഴ്ച വൈകുന്നേരം 3.30ന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നാണ് നവകേരള സദസിൻെറ തുടക്കം.140 മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് സമാപിക്കും. എല്ലാ ജില്ലകളിലെയും പ്രമുഖ വ്യക്തികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സർക്കാർ പരിപാടിയാണെങ്കിലും സിപിഐഎമ്മാണ് പരിപാടിയുടെ അണിയറയിൽ മുഖ്യപങ്ക് വഹിക്കുന്നത്. ഔദ്യോഗിക കാര്യങ്ങളിൽ മാത്രമാണ് കളക്ടറും ഉദ്യോഗസ്ഥരും ഏകോപിപ്പിക്കുന്നത്. ചെലവിനുളള പണം അടക്കമുളള കാര്യങ്ങളിൽ സംഘാടക സമിതിയാണ് മുന്നിട്ടിറങ്ങുന്നത്.

Related Posts

Leave a Reply