Kerala News

നവംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം ; വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യം

തിരുവനന്തപുരം: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. നവംബർ 21 മുതൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ബസ് ഉടമ സംയുക്ത സമിതി. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നതടക്കം ആവശ്യപ്പെട്ടാണ് സമരം. ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും അടിച്ചേൽപ്പിച്ചത് ഒഴിവാക്കണം.

ദൂര പരിധി നോക്കാതെ പെർമിറ്റുകൾ പുതുക്കി നൽകണം. ലിമിറ്റഡ് സ്റ്റോപ് ബസുകൾ ഓർഡിനറി ആക്കിയ മാറ്റിയ നടപടി തിരുത്തണം തുടങ്ങിയ ആവശ്യങ്ങ‌ളാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. ഒക്ടോബർ 31ന് സൂചനാ സമരം നടത്തും. ഇക്കാര്യം അറിയിച്ച് സ്വകാര്യ ബസ്സുടമകൾ സർക്കാരിന് നോട്ടീസ് നൽകി.

Related Posts

Leave a Reply