Entertainment India News

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവച്ച പ്രതികൾ പിടിയിൽ

നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടി വച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികളെ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു. ഈ മാസം 14നാണ് വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതർ മൂന്ന് റൗണ്ട് വെടിയുതിർത്തതായാണ് അധികൃതർ അറിയിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരുക്കില്ല. വെടിയുതിർത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.

Related Posts

Leave a Reply