India News

ദ്വാരകയില്‍ വെള്ളത്തിനടിയില്‍ പൂജ; അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി

ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും നടത്തുന്നത്. സ്‌കൂബ ഗിയര്‍ ധരിച്ച് വെള്ളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ചു. ശ്രീകൃഷ്ണന് നല്‍കുന്നതെന്ന രീതിയില്‍ മയില്‍പ്പീലിയും അര്‍പ്പിച്ചു. ‘ജലത്തില്‍ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരത്തില്‍ പ്രാര്‍ത്ഥിക്കുന്നത് ദൈവികമായ അനുഭവമായിരുന്നു. ഇത് ആത്മീയതയുടെയും ഭക്തിയുടെയും പുരാതന യുഗവുമായി ബന്ധം തോന്നിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍എല്ലാവരെയും അനുഗ്രഹിക്കണേ..’ മോദി എക്‌സില്‍ കുറിച്ചു.

Related Posts

Leave a Reply