Kerala News

ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച് 2 കോടിയുടെ സ്വർണ്ണം കവർന്ന കേസിൽ 5 പേർ അറസ്റ്റിൽ

തൃശ്ശൂർ : മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത കല്ലുടുക്കിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടിയുടെ രൂപയുടെ സ്വർണ്ണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ്, ഷിജോ വർഗീസ്, തൃശ്ശൂർ സ്വദേശികളായ സിദ്ദിഖ്, നിശാന്ത്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാന കേസുകളിൽ പ്രതിയാണ്. 22 കവർച്ചാക്കേസുകളാണ്  റോഷൻ വർഗീസിനെതിരെയുളളത്. കേസിൽ മറ്റ് നാലുപേർ ഒളിവിലാണ്.

 

Related Posts

Leave a Reply