Kerala News

തൃശൂർ: മരത്താക്കരയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഫർണീച്ചർ കട കത്തിനശിച്ചു.

തൃശൂർ: മരത്താക്കരയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഫർണീച്ചർ കട കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു തീപിടുത്തം. ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ ഫർണീച്ചർ കട പൂ‍‍ർണമായി കത്തിനശിച്ചു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാൽ കൂടുതൽ ഭാ​ഗത്തേക്ക് തീപിടുത്തം വ്യാപിച്ചില്ല. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് വിശദമായ പരിശോധന നടത്തും.

 

Related Posts

Leave a Reply