Kerala News

തൃശൂരിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

തൃശൂരിൽ കൊടകരയിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു. 12 പേർക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. കൊടകര മേൽപ്പാലത്തിൽ വച്ചാണ് അപകടം നടന്നത്. ബസ് വേളാങ്കണ്ണിയിൽ നിന്നും ചങ്ങനാശേരിയിലേക്ക് വരികയായിരുന്നു. ബസിന് മുന്നിൽ പോയിരുന്ന നാഷണൽ പെർമിറ്റ് ലോറി ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ ബസ് ലോറിയിലേക്ക് ഇടിക്കുന്നു. ബസിന് പിന്നാലെയും ഉണ്ടായിരുന്ന ലോറി ബേസിൻ പിറകിലും ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഏറെനേരം ഗതാഗതം തടസപ്പെട്ടു.

Related Posts

Leave a Reply