തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം. വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ചയാള്‍ ഫാർമസി റൂമിലേക്ക് ദ്രാവകം വലിച്ചെറിഞ്ഞശേഷം തീയിടുകയിരുന്നു.
ജീവനക്കാർ ചേർന്ന് തീയണച്ചു. ഓഫീസ് ഭാഗികമായി കത്തി നശിച്ചു.
തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. തീയിട്ടയാൾ ഓടി രക്ഷപ്പെട്ടുവെന്ന് ജീവനക്കാർ പറഞ്ഞു. വിയ്യൂർ പൊലീസ് അന്വേഷണം തുടങ്ങി.
