Kerala News

തൃശൂരില്‍ എക്‌സൈസ് വാഹനത്തില്‍ നിന്ന് പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു.

തൃശൂര്‍: തൃശൂരില്‍ എക്‌സൈസ് വാഹനത്തില്‍ നിന്ന് പത്ത് കുപ്പി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശോക് കുമാറിൻ്റെ പക്കല്‍ നിന്നും അനധികൃതമായി 32000 രൂപയും വാഹനത്തില്‍ നിന്ന് 42000 രൂപയും പിടിച്ചെടുത്തിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പണവും മദ്യവും കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. 4000 രൂപ മാത്രമാണ് തൻ്റെ കൈവശം ഉള്ളതെന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സ് സംഘത്തോട് പറഞ്ഞിരുന്നത്. ഓഫീസിലെ കണക്കിലും ഇതേ തുകയാണ് രേഖപ്പെടുത്തിയതും. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 36000 രൂപ കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു ഔദ്യോഗിക വാഹനത്തിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്. വണ്ടിയുടെ കാര്‍പെറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യവും ബാക്കി 42000 രൂപ പണവും കണ്ടെത്തിയത്.

Related Posts

Leave a Reply