KSRTC ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി. ഇന്നലെ രാത്രി തിരുവനന്തപുരം കേശവദാസപുരത്താണ് സംഭവം. KSRTC ബസിന് കുറുകെ കാറോടിച്ച് തടസ്സം സൃഷ്ടിച്ചു. പിന്നീട് ഡ്രൈവറുമായും തർക്കമുണ്ടായി. ബസിനുള്ളിൽ കടന്നും ആക്രോശം നടത്തി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ് തടഞ്ഞു നിർത്തുകയായിരുന്നു. ടൊയോട്ട ക്വാളിസ് വാഹനത്തിലാണ് യുവാക്കൾ എത്തിയത്. ആദ്യം ഡ്രൈവറുമായി വാക്കേറ്റം ഉണ്ടായി. തുടർന്ന് ബസിനുള്ളിൽ കയറി യാത്രക്കാരുമായി സംഘർഷമുണ്ടായി. ഒരുമണിക്കൂറോളമാണ് ഗതാഗതതടസം സൃഷ്‌ടിച്ചത്. ബസിനുള്ളിൽ കയറിയ മറ്റൊരു യുവാവിനെ പുറത്തിറക്കി മർദിക്കാനാണ് യുവാക്കൾ ശ്രമിച്ചതെന്നാണ് ബസ് യാത്രക്കാർ പറഞ്ഞത്. വിഷയത്തിൽ കെഎസ്ആർടിസി പരാതി നൽകുമെന്നും അറിയിച്ചു.
