തിരുവനന്തപുരം : തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. വെടിവെച്ചാൻകോവിൽ സ്വദേശി സദ്ദാം ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഡിസംബർ 24 നായിരുന്നു സംഭവം. അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് കുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പ്രതി പീഡിപ്പിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിലും പന്തളത്തും രണ്ട് പോക്സോ കേസുകളിൽ പ്രതിയാണ് സദ്ദാം ഹുസൈൻ.